The foundation stone of the new church of Nilampodinja St. Andrew's CSI Church was laid.

21 Mar 2024
The foundation stone of the new church of  Nilampodinja St. Andrew's CSI  Church was laid.

ചേലക്കൊമ്പ് ഇടവകയുടെ ഉപസഭയായ നിലംപൊടിഞ്ഞ സി എസ് ഐ സെൻ്റ് ആൻഡ്രൂസ് പള്ളിയുടെ പുതിയ ദൈവാലയത്തിൻ്റെ ശിലാസ്ഥാപനം മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നിർവഹിച്ചു. മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, പുന്നവേലി വൈദീക ജില്ലാ ചെയർമാൻ റവ. ഡോ. ജേക്കബ് കെ. ഇടിക്കുള, തോലശേരി ഇടവക വികാരി റവ. അലക്സ് പി. ഉമ്മൻ, ചേലക്കോമ്പ് ഇടവക വികാരി റവ. സംജി കെ. സാം, ജില്ലയിലെ വൈദീകർ, സഭാശുശ്രൂഷകർ, സഭാജനങ്ങൾ സന്നിഹിതരായിരുന്നു. തോലശ്ശേരി ഇടവകയുടെ ജൂബിലിയോട് അനുബന്ധിച്ചാണ് ഈ പ്രോജക്ട് തോലശ്ശേരി ഇടവക ഏറ്റെടുത്തിരിക്കുന്നത്. ശ്രീ. ജോർജ് പി. ഉമ്മൻ, ശ്രീമതി. ഗ്രേസി തോമസ്, ശ്രീ. ബിജു ജോൺ എന്നിവർ ജൂബിലി കൺവേനേഴ്സായി പ്രവർത്തിക്കുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News