Thiruvalla Clergy District Organised Christmas-New year Celebration

09 Jan 2024
Thiruvalla Clergy District Organised Christmas-New year Celebration

തിരുവല്ല വൈദീകജില്ല ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ' ഹേ പ്രഭു ' എന്ന പേരിൽ തിരുവല്ല, പായിപ്പാട്, കുമ്പനാട്, നീരേറ്റുപുറം എന്നീ കവലകളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ജില്ലയുടെ ഭാഗമായ തോലശ്ശേരി, കവിയൂർ, കുമ്പനാട്, തലവടി എന്നീ സ്ഥലങ്ങളെ നാല് സോണുകളായി തിരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. അഭിവന്ദ്യ തോമസ് സാമുവേൽ ബിഷപ്, ശ്രീ. ബെന്നി കെ. ബാലൻ, റവ. അലക്സ് പി. ഉമ്മൻ, റവ. ഡോ. വിജി വർഗീസ് ഈപ്പൻ എന്നിവർ മുഖ്യസന്ദേശം നൽകി. വിവിധ ഇടവകളിലെയും ഉപസഭകളിലെയും യുവജങ്ങളും ഗായക സംഘങ്ങളും സൺഡേസ്കൂൾ കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. സിബി മാത്യു, ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. റോണി ജോൺ ജേക്കബ് എന്നിവർ ആശംസകൾ നേർന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News