Pallom Clergy District Organised a Rally on Behalf of the Parkal Centenary Celebrations

09 Jan 2024
Pallom Clergy District Organised a Rally on Behalf of the Parkal Centenary Celebrations

പർക്കാൽ മിഷൻ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളം വൈദിക ജില്ലയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ പ്രേക്ഷിത റാലി സംഘടിപ്പിച്ചു. പള്ളം വൈദീക ജില്ലാ ചെയർമാൻ റവ. സി. വൈ. തോമസ്, ജില്ലയിലെ വൈദീകർ, സഭാശുശ്രൂഷകർ സമ്മേളനത്തിന് നേതൃത്വം നൽകി. ജില്ലയിലെ ഇടവകകളിൽ നിന്നും ഉപസഭകളിൽ നിന്നും നിരവധി ആളുകൾ ശതാബ്ദി ആഘോഷത്തിൽ പങ്ക് ചേർന്നു. ചങ്ങനാശേരി ഇടവകയുടെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട പൊതു സമ്മേളനം മഹായിടവക അധ്യക്ഷൻ അഭി. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉൽഘാടനം ചെയ്തു. അഭി. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ഡോ. ജോർജ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, മിഷൻ ബോർഡ് ഡയറക്ടർ റവ. ഡോ. ജേക്കബ് ഡാനിയേൽ എന്നിവർ സന്നിഹിതരായിരുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News