Pamela Mcculloch and her husband Bruce Hook paid a visit to their great grandfather Revered Benjamin Bailey's historical monuments.

27 Mar 2024
Pamela Mcculloch and her husband Bruce Hook paid a visit to their great grandfather Revered Benjamin Bailey's historical monuments.

സി.എം.എസ് മിഷണറി റവ. ബെഞ്ചമിൻ ബെയ്ലിയുടെ പിൻതലമുറയിൽപ്പെട്ട പമേല മക് കുള്ളോക്കും ഭർത്താവ് ബ്രൂസ് ഹുക്കും ബെഞ്ചമിൻ ബെയ്‌ലിയുടെ ചരിത്രസ്മാരകങ്ങൾ സന്ദർശിച്ചു. റവ. ബെഞ്ചമിൻ ബെയ്ലിയുടെ ആറാം തലമുറയിൽപ്പെട്ട പമേല മക് കുള്ളോക്ക് ഇത് ആദ്യമായിട്ടാണ് ഇന്ത്യ സന്ദർശിക്കുന്നത്. തന്റെ പൂർവികനായ റവ. ബെഞ്ചമിൻ ബെയ്ലിയുടെ കോട്ടയത്തെ മിഷണറി പ്രവർത്തനത്തെ കുറിച്ച് കേട്ടറിവുകൾ മാത്രമുള്ള പമേലയ്ക്കു ഈ സന്ദർശനം പുതിയ അനുഭവമായിരുന്നു. റവ. ബെഞ്ചമിൻ ബെയ്ലിയുടെ ഓർമകളും സംഭാവനകളും നിലകൊള്ളുന്ന റവ. ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം, സി. എം. എസ്. പ്രസ്, കത്തീഡ്രൽ ദൈവാലയം, റവ. ബെഞ്ചമിൻ ബെയ്ലിയുടെ രണ്ടു മക്കൾ അന്ത്യവിശ്രമം കൊള്ളുന്ന കത്തീഡ്രൽ സെമിത്തേരി, സി. എം. എസ്. കോളേജ് എന്നിവ സന്ദർശിച്ചതിനു ശേഷമാണ് ഇരുവരും കോട്ടയത്ത് നിന്നും മടങ്ങിയത്. റവ. ബെഞ്ചമിൻ ബെയ്ലിയുടെ സ്മരണകളും സംഭാവനകളും നിലനിർത്തുന്നതിന് മഹായിടവക നടത്തുന്ന പരിശ്രമത്തെ പമേല പ്രത്യേകം അഭിനന്ദിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News