Penkalari 2024

09 Apr 2024
Penkalari 2024

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പെൺകളരി 2024 കോട്ടയം സി.എസ്.ഐ. റിട്രീറ് സെന്ററിൽ ആരംഭിച്ചു. മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഈ വർഷത്തെ പെൺകളരി ഉത്‌ഘാടനം ചെയ്തു. സ്ത്രീജനസഖ്യം പ്രസിഡന്റ്‌ ഡോ. ജെസ്സി സാറാ കോശി അധ്യക്ഷത വഹിച്ചു. മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ് ആശംസകൾ നേർന്നു. ഡോ. സാലി ജേക്കബ്, ഡോ. ഗ്രേസ് നിഷ നൈനാൻ, ശ്രീമതി ദീപ ബിനോയ് എന്നിവർ പ്രസംഗിച്ചു. പെൺകുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയാണ് പെൺകളരി സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ പെൺകളരിയിൽ 15 കുട്ടികൾ സംബന്ധിക്കുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News